വഖഫ് സ്വത്തുക്കള്‍ അനര്‍ഹമായി കൈവശം വച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും: മന്ത്രി വി അബ്ദുറഹ്മാന്‍
വിശ്വാസത്തിന്റെ പേരില്‍ വാങ്ങിക്കുകയോ അര്‍പ്പിക്കപ്പെടുകയോ ചെയ്ത വസ്തുവകകള്‍ മോഷണം ചെയ്യരുത്.സംസ്ഥാനത്തെ വഖഫുകളും വഖഫ് സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സ്വത്ത് വകകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്
കൊച്ചി: വഖഫ് സ്വത്തുക്കള്‍ അനര്‍ഹമായി കൈവശം വച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന്മന്ത്രി വി അബ്ദുറഹ്മാന്‍ . കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന വഖഫ് ബോര്‍ഡിന്റെ ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിശ്വാസത്തിന്റെ പേരില്‍ വാങ്ങിക്കുകയോ അര്‍പ്പിക്കപ്പെടുകയോ ചെയ്ത വസ്തുവകകള്‍ മോഷണം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വഖഫുകളും വഖഫ് സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സ്വത്ത് വകകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുത്തു സംരക്ഷിക്കാന്‍ മുത്തവല്ലിമാരുടെ സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡിന് കീഴിലുള്ള ജമാഅത്തുകളും പള്ളികളും സംരക്ഷിക്കുന്നതോടെപ്പം സര്‍വ്വേ രജിസ്‌ട്രേഷന്‍ നടപടികളും കാര്യക്ഷമതയോടെ പൂര്‍ത്തിയാക്കും. സ്വത്ത് വകകള്‍ സംരക്ഷിക്കാന്‍ ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥരും ശ്രമിക്കണം.
വഖഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണവും പരിപാലനവും ഉറപ്പാക്കല്‍, വഖഫ് നിയമങ്ങള്‍, കമ്മറ്റികളുടെ തര്‍ക്ക പരിഹാരം, സര്‍വ്വേ നടപടികള്‍, സ്വത്ത് വിവരങ്ങള്‍ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി സുതാര്യതയോടും കൃത്യതയോടും നടപടികള്‍ പൂര്‍ത്തിയാക്കണം. പള്ളികളില്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിനും ജമാഅത്തുകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നതിനും വേണ്ട നടപടികളും സ്വീകരിക്കണം. വഖഫ് സ്വത്തുക്കള്‍ കണ്ടെത്താനുള്ള സര്‍വ്വേ 8 ജില്ലകളില്‍ പൂര്‍ത്തിയായി. സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ജില്ലാതല ഓഫീസര്‍മാരെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
വഖഫ് ആക്ട് നിയമങ്ങള്‍ , ചട്ടങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാരിന്റെ പ്രാതിനിധ്യം വഖഫ് ബോര്‍ഡും െ്രെടബ്യൂണലും ; വഖഫ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എറണാകുളം അഡീഷണന്‍ ജില്ലാ ജഡ്ജി കെ സോമന്‍ , അഡ്വ എം കെ മൂസക്കുട്ടി, ക്ലീന്‍ കേരള കമ്പനി സ്ഥാപക മാനേജിംഗ് ഡയറക്ടര്‍ കബീര്‍ ബി ഹാറൂണ്‍, റിട്ട. അഡീഷണന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ പി എന്‍ വേണു , മുന്‍ കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ ടി എച്ച് അബ്ദുള്‍ അസീസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ ടി കെ ഹംസ അധ്യക്ഷത വഹിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം മുഖ്യാതിഥിയായിരുന്നു. വ്യവസായ വഖഫ് സ്‌പോര്‍ട്‌സ് പ്രന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാല്‍ , ബോര്‍ഡ് അംഗങ്ങളായ അഡ്വ എം ഷറഫുദ്ദീന്‍ , അഡ്വ പി വി സൈനുദ്ദീന്‍ , റസിയ ഇബ്രാഹീം, പ്രഫ. കെ എം അബ്ദുള്‍ റഹീം, സി എം അബ്ദുള്‍ ജബ്ബാര്‍ , വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.