'ഹാര്‍ട്ട് ടു ഹാര്‍ട്ട് 'ആരോഗ്യ പരിരക്ഷാ പദ്ധതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന
കൊവിഡ് മഹാമാരിക്കാലത്ത് മുന്‍നിരയില്‍ നിന്ന് പ്രയത്‌നിച്ച സംഘടനയിലെ അംഗങ്ങള്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
കൊച്ചി : കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) എറണാകുളം ജില്ലാ ഘടകം ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന പേരില്‍ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കൊവിഡ് മഹാമാരിക്കാലത്ത് മുന്‍നിരയില്‍ നിന്ന് പ്രയത്‌നിച്ച സംഘടനയിലെ അംഗങ്ങള്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രാഥമിക പരിശോധനകളും തുടര്‍ പിരിശോധനകളുമായി അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.
മഹാമാരിക്കാലത്തും തുടര്‍ന്നും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം ശ്രദ്ധിക്കുവാന്‍ മിക്കപ്പോഴും സമയം ലഭിക്കാറില്ല. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച സംഘടനയിലെ ഡോക്ടര്‍മാരുടെയും കുടംബാംഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കെജിഎംഒഎയുടെ ജില്ലാ പ്രസിഡന്റ് ഡോ.എ ബി വിന്‍സെന്റ്, സെക്രട്ടറി ഡോ. ടി സുധാകര്‍, ഖജാന്‍ജി ഡോ.എസ് രമ്യ എന്നിവര്‍ പറഞ്ഞു.kgmoa