ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവാദമില്ല ; പ്രതിഷേധവുമായി ഹോട്ടലുടമകള്‍
തുറസായ സ്ഥലത്തിരുത്തി ഭക്ഷണം നല്‍കാമെന്ന തീരുമാനം അനധികൃത ഭക്ഷണ വില്‍പനയെ പ്രോല്‍സാഹിപ്പിക്കുകയും ഭക്ഷണത്തില്‍ മാലിന്യം കലരാന്‍ ഇടയാക്കുകയും ചെയ്യും.ഹോട്ടലുകളില്‍ നിന്നും ആരും പാഴ്‌സല്‍ വാങ്ങാതെ പാതയോരങ്ങളിലെ അനധികൃത ഭക്ഷണവില്‍പനയെ പ്രോല്‍സാഹിപ്പിക്കുമെന്നും കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാത്തതതില്‍ പ്രതിഷേധവുമായി ഹോട്ടലുടമകളുടെ സംഘടനയായ കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ .തുറസായ സ്ഥലങ്ങളില്‍ ഇരുത്തി ഭക്ഷണം നല്‍കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഹോട്ടലിനകത്ത് ഇരുത്താതെ പാതയോരങ്ങളിലിരുത്തി ഭക്ഷണം നല്‍കാമെന്നാണോ ഉത്തരവിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും ആവശ്യപ്പെട്ടു.
തുറസായ സ്ഥലത്തിരുത്തി ഭക്ഷണം നല്‍കാമെന്ന തീരുമാനം അനധികൃത ഭക്ഷണ വില്‍പനയെ പ്രോല്‍സാഹിപ്പിക്കുകയും ഭക്ഷണത്തില്‍ മാലിന്യം കലരാന്‍ ഇടയാക്കുകയും ചെയ്യും.ഹോട്ടലുകളില്‍ നിന്നും ആരും പാഴ്‌സല്‍ വാങ്ങാതെ പാതയോരങ്ങളിലെ അനധികൃത ഭക്ഷണവില്‍പനയെ പ്രോല്‍സാഹിപ്പിക്കും.തകര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഹോട്ടലുകളുടെ അടച്ചുപൂട്ടലിന് വേഗം കൂട്ടുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.
സാധാരണ ഹോട്ടലുടമകളേയും അവിടെ ജോലിയെടുക്കുന്ന പരിനായിരത്തിലേറെ ജീവനക്കാരേയും ഈ ഓണക്കാലത്ത് പട്ടിണിയിലാക്കിയിരിക്കുന്ന സര്‍ക്കാര്‍ പ്രതിമാസം 5,000 രൂപയെങ്കിലും സാമ്പത്തിക സഹായം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കാത്ത തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്ര്‍ ആവിഷ്‌കരിക്കുമെന്നും ഇവര്‍ പറഞ്ഞു.