മോദിയെ അറബ് രാഷ്ട്രങ്ങള്‍ വാഴ്ത്തുന്നത് ലജ്ജാകരം: എ എം ആരിഫ് എം പി
ജയ് ശ്രീറാം വിളിക്കാത്തവരെ പാര്‍ലമെന്ററില്‍ കയറ്റാത്ത അവസ്ഥ വരുമോ എന്ന് ഭയക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. മതേതരത്വത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച് സംസാരിക്കുന്നവരെ പാര്‍ലമെന്റില്‍ ഭയപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദു പരമാധികാര രാഷ്ട്രമാക്കുവാനുള്ള അതിവേഗ ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.മഹാത്മജിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയിലെ ആദ്യത്തെ ഭീകര പ്രസ്ഥാനമായ ആര്‍എസ്എസാണ്
കൊച്ചി: മുസ് ലിം സമുദായത്തെ ടാര്‍ജറ്റ് ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡിയെ അറബ് രാജ്യങ്ങള്‍ വാഴ്ത്തുന്നത് ലജ്ജാകരമാണെന്ന് എ എം.ആരിഫ് എം പി. 'ബഹുസ്വര ഇന്ത്യയ്ക്ക് കാവലിരിക്കുക ' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം യുവജന ഫെഡറേഷന്‍ (കെഎംവൈഎഫ് )റൂബി ജൂബിലിയ്ക്ക് വടുതലയില്‍ തുടക്കം കുറിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജയ് ശ്രീറാം വിളിക്കാത്തവരെ പാര്‍ലമെന്ററില്‍ കയറ്റാത്ത അവസ്ഥ വരുമോ എന്ന് ഭയക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. മതേതരത്വത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച് സംസാരിക്കുന്നവരെ പാര്‍ലമെന്റില്‍ ഭയപ്പെടുത്തി വായടപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദു പരമാധികാര രാഷ്ട്രമാക്കുവാനുള്ള അതിവേഗ ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.മഹാത്മജിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയിലെ ആദ്യത്തെ ഭീകര പ്രസ്ഥാനമായ ആര്‍എസ്എസാണ്.
ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രങ്ങളുയരാന്‍ തുടങ്ങിയിരിക്കുന്നു . ബഹുസ്വര ഇന്ത്യ കനത്ത വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഈ വേളയില്‍ രാജ്യസ്‌നേഹികളായ ബഹുജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും എ എം ആരിഫ് എംപി. പറഞ്ഞു.ദീര്‍ഘകാലം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന വി എം മൂസാ മൗലവിയുടെ ഖബര്‍ സിയാറത്തോടെയാണ് ഡിസംബര്‍ വരെ നീളുന്ന റൂബി ജൂബിലി പരിപാടികള്‍ക്ക് തുടക്കമായത്.സംസ്ഥാന പ്രസിഡന്റ് കെ എഫ് മുഹമ്മദ് അസ്‌ലം മൗലവി അധ്യക്ഷത വഹിച്ചു.അഡ്വ.എം ലിജു, ഡോ.കെ അംബുജാക്ഷന്‍ വി എം അബ്ദുല്ലാ മൗലവി ,കടയ്ക്കല്‍ ജുനൈദ്, കെ പി മുഹമ്മദ് തൗഫീഖ് മൗലവി ,ഇലവുപാലം ഷംസുദീന്‍ മന്നാനി, ഐ മുഹമ്മദ് കുട്ടി റഷാദി, എന്‍ കെ അബ്ദുല്‍ മജീദ് മൗലവി സംസാരിച്ചു.പ്രതിനിധി സമ്മേളനം കെ ബി ഫത്തഹുദീന്‍ മൗലവി ഉദ്ഘാടനം ചെയ്തു.നൗഷാദ് മാങ്കാംകുഴി ,എ വൈ ഷിജു, ഡി എം മുഹമ്മദ് മൗലവി, അല്‍അമീന്‍ റഹുമാനി, നിസാം കുടവൂര്‍, അഷ്‌റഫ് മൗലവി മൈലൂര്‍, നാഷിദ് ബാഖവി, അന്‍സര്‍ പനയമുട്ടം , എസ് കെ നസീര്‍, വൈ സഫീര്‍ ഖാന്‍ഫള്‌ലു റഹുമാന്‍ സംസാരിച്ചു.