കൊച്ചി മെട്രോയുടെ പാളത്തിന് നേരിയ ചെരിവ് ; പരിശോധന തുടങ്ങി
കെഎംആര്‍എല്ലിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു.ഡിഎംആര്‍സിയെയും ഇതു സംബന്ധിച്ച് കെഎംആര്‍എല്‍ അധികൃതര്‍ വിവരം ധരിപ്പിച്ചു.പത്തടിപ്പാലത്തിന് സമീപമാണ് പാളത്തിന് നേരിയ ചെരിവ് കണ്ടെത്തിയതെന്നാണ് വിവരം
കൊച്ചി: കൊച്ചി മെട്രോയുടെ പാളത്തിന് നേരിയ തോതില്‍ ചെരിവുള്ളതായി സൂചന ലഭിച്ചതോടെ കെഎംആര്‍എല്ലിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു.ഡിഎംആര്‍സിയെയും ഇതു സംബന്ധിച്ച് കെഎംആര്‍എല്‍ അധികൃതര്‍ വിവരം ധരിപ്പിച്ചു.പത്തടിപ്പാലത്തിന് സമീപമാണ് പാളത്തിന് നേരിയ ചെരിവ് കണ്ടെത്തിയതെന്നാണ് വിവരം.ട്രാക്ക് പരിശോധനയ്ക്കിടയിലാണ് ഇത് സംബന്ധിച്ച് കെഎംആര്‍എല്ലിന് സൂചന ലഭിച്ചത്.
തുടര്‍ന്ന് ഇവര്‍ ഇവിടെ പ്രാഥമികമായി പരിശോധന നടത്തി.ചെരിവ് കണ്ടെത്തിയതോടെ ഇതുവഴി വേഗത കുറച്ചാണ് മെട്രോ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോയുട പാളം നിര്‍മ്മാണം നടത്തിയത്.ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നാണ് വിവരം.