കൊച്ചി മെട്രോ പാളത്തിന്റെ ചെരിവ്:പില്ലറിന്റെ ബലപ്പെടുത്തല്‍ തുടങ്ങി; ട്രെയിന്‍ സര്‍വ്വീസില്‍ മാറ്റം

ആലുവ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറയാണ് ബലപ്പെടുത്തുന്നത്

Update: 2022-02-24 05:27 GMT

കൊച്ചി: കൊച്ചി മെട്രോയുടെ പാളത്തില്‍ ചെരിവ് കണ്ടെത്തിയ പില്ലറിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതതോടെ ട്രെയിന്റെ സര്‍വ്വീസലും സമയത്തിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.ആലുവ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറയാണ് ബലപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടാകും ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകുക. അതേ പോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വ്വീസ് ഉണ്ടാകും.

Tags:    

Similar News