കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജംങ്ഷന്‍ ഭാഗം നാളെ പ്രധാന മന്ത്രി നാടിന് സമര്‍പ്പിക്കും
വൈകിട്ട് ആറിന് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജംങ്ഷന്‍ ഭാഗം നാളെ പ്രധാന മന്ത്രി നാടിന് സമര്‍പ്പിക്കും.വൈകിട്ട് ആറിന് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.പേട്ടയില്‍ നിന്നും 1.8 കിലോമീറ്ററാണ് എസ് എന്‍ ജംങ്ഷനിലേക്കുള്ളത്.എസ് എന്‍ ജംങ്ഷനിലേക്ക് മെട്രോ സര്‍വ്വീസ് എത്തുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും