ശിശു ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി മെട്രോയുടെ സമ്മാനം

നിരവധി സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടാണ് പുതിയ സ്‌കീം നിലവില്‍ വരുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.മൂന്നു വിധത്തിലുള്ള പാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് അവതരിപ്പിക്കുന്നത്

Update: 2021-11-13 06:39 GMT

കൊച്ചി: ശിശു ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് കൊച്ചി മെട്രോയും സമ്മാനം.വിദ്യാര്‍ഥികള്‍ക്കായി പുതിയ ടിക്കറ്റ് സ്‌കീം കൊച്ചി മെട്രോ അവതരിപ്പിച്ചു.നിലവില്‍ നിരവധി സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടാണ് പുതിയ സ്‌കീം നിലവില്‍ വരുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.മൂന്നു വിധത്തിലുള്ള പാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് അവതരിപ്പിക്കുന്നത്.

ഡേ പാസ്സ്-80 രൂപയ്ക്കു ഒരു ദിവസം മുഴുവന്‍ അണ്‍ലിമിറ്റഡ് ട്രിപ്പ് എല്ലാ സ്‌റ്റേഷനിലേക്കും യാത്ര ചെയ്യാം,(2) മാസ പാസ്സസ്-(a) ഈ പാസ്സില്‍ 100 ട്രിപ്പ്, 30 ദിവസത്തേക്ക് 70% കിഴിവോടെ എല്ലാ സ്‌റ്റേഷനിലും ഉപയോഗിക്കാം. (തുക 1800 രൂപ.).(b) ഈ പാസില്‍ 100 ട്രിപ്പ്, 30 ദിവസത്തേക്ക് 60% കിഴിവോടെ നിശ്ചിത സ്‌റ്റേഷനിലുകളില്‍ മാത്രം ഉപയോഗിക്കാം. (കൊച്ചി 1 കാര്‍ഡില്‍ മാത്രം).

പാസ് ലഭിക്കുന്നതിനുവേണ്ടി വിദ്യാര്‍ഥികള്‍ ഹാജരാക്കേണ്ട രേഖകള്‍:സ്‌കൂള്‍ / കോളജുകളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്ത്,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,സ്‌കൂള്‍ / കോളജ് ഐഡി കാര്‍ഡ്. ഈ മാസം 14 മുതല്‍ പുതിയ സ്‌കീം പ്രാബല്യത്തില്‍ വരുമെന്നും കെഎംആര്‍ എല്‍ അധികൃതര്‍ അറിയിച്ചു.

Tags:    

Similar News