കൊച്ചി മെട്രോ :വടക്കേകോട്ട, എസ് എന്‍ ജംങ്ഷന്‍ പാതയില്‍ മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന നാളെ മുതല്‍

സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സുരക്ഷാ കമ്മീഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഈ പാതയിലൂടെ യാത്രാ സര്‍വീസ് നടത്താന്‍ സുരക്ഷ കമ്മീഷണറുടെ അനുമതി ആവശ്യമാണ്

Update: 2022-06-08 13:14 GMT

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട സ്‌റ്റേഷനില്‍ നിന്ന് എസ് എന്‍ ജംങ്ഷന്‍ വരെയുള്ള പുതിയ പാതയിലെ മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ പരിശോധന നാളെ മുതല്‍. സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സുരക്ഷാ കമ്മീഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.

ഈ പാതയിലൂടെ യാത്രാ സര്‍വീസ് നടത്താന്‍ സുരക്ഷ കമ്മീഷണറുടെ അനുമതി ആവശ്യമാണ്.ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് തുടങ്ങിയവയില്‍ നിന്നുള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള ക്ലിയറന്‍സും നേടിയശേഷമാണ് പാതയുടെ അവസാന പരിശോധന മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ നടത്തുന്നത്.

രണ്ട് സ്‌റ്റേഷനുകളിലേക്ക് കൂടി മെട്രോ ട്രയിന്‍ എത്തുന്നതോടെ കൊച്ചി മെട്രോ സ്റ്റഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്‌റ്റേഷനാണ് വടക്കേകോട്ടയില്‍ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ജില്ലയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ സോണിലാണ് എസ്എന്‍ ജംഗ്ഷന്‍ പൂര്‍ത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്‌നം എസ്എന്‍ ജംങ്ന്‍ സ്‌റ്റേഷന്‍ പരിഹരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

95,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ സ്‌റ്റേഷനില്‍ 2,93,00 ചതുരശ്രയടി സ്ഥലം സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കും. വിവിധതരം ഓഫീസുകള്‍, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആര്‍ട് ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ് ഈ സ്‌റ്റേഷന്‍. രണ്ട് സ്‌റ്റേഷനുകളിലേക്കുമുള്ള പ്രീലൈസന്‍സിംഗും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ ആളുകളുടെ ജീവിതത്തില്‍ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക കളമൊരുക്കുന്ന രീതിയിലാണ് പുതിയ സ്‌റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ് എന്‍ ജംങ്ഷന്‍വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെഎംആര്‍എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്‌റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.

Tags:    

Similar News