കൊച്ചി മെട്രോ: മഹാരാജാസ്-തൈക്കൂടം പാത ഇന്ന് തുറക്കും

മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങില്‍ പങ്കെടുക്കും. യാത്രക്കാരെയുള്ള വഹിച്ചുള്ള സര്‍വീസ് നാളെ രാവിലെ മുതല്‍ തുടങ്ങും. മഹാരാജാസ് സ്റ്റേഷനിലാണ് പുതിയ പാതയിലെ സര്‍വീസ് ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മുഖ്യാതിഥികളെയും വഹിച്ചുള്ള ട്രെയിന്‍ തൈക്കുടത്തേക്ക് ആദ്യ സര്‍വീസ് നടത്തും. ഉച്ചക്ക് രണ്ടിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പം നഴ്സുമാരും തുടര്‍ന്ന് വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും

Update: 2019-09-03 04:12 GMT

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ കൊച്ചി മെട്രോയുടെ പുതിയ പാത ഇന്ന് തുറക്കും. രാവിലെ 11 നടക്കുന്ന ചടങ്ങില്‍ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയിലെ മെട്രോ സര്‍വീസ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങില്‍ പങ്കെടുക്കും. യാത്രക്കാരെയുള്ള വഹിച്ചുള്ള സര്‍വീസ് നാളെ രാവിലെ മുതല്‍ തുടങ്ങും. മഹാരാജാസ് സ്റ്റേഷനിലാണ് പുതിയ പാതയിലെ സര്‍വീസ് ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മുഖ്യാതിഥികളെയും വഹിച്ചുള്ള ട്രെയിന്‍ തൈക്കുടത്തേക്ക് ആദ്യ സര്‍വീസ് നടത്തും. ഉച്ചക്ക് രണ്ടിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പം നഴ്സുമാരും തുടര്‍ന്ന് വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും. മഹാരാജാസ്-തൈക്കൂടം പാത ഉദ്ഘാടനത്തോടൊപ്പം പേട്ട-എസ് എന്‍ ജങ്ഷന്‍ മെട്രോ പാതയുടെയും കൊച്ചി വാട്ടര്‍ മെട്രൊയുടെ ആദ്യ ടെര്‍മിനലിന്റെയും നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ നടക്കും.

പുതിയ പാതയില്‍ മെട്രൊ സര്‍വീസ് തുടങ്ങാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കഴിഞ്ഞ ദിവസമാണ് മെട്രൊ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി പത്രം ല'ിച്ചത്. 5.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പുതിയ പാത. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രൊ സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ഇതോടെ ആലുവ മുതല്‍ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. രാവിലെ ആറിന് ആലുവയില്‍ നിന്നും മഹാരാജാസില്‍ നിന്നുമാണ് നിലവില്‍ സര്‍വീസ് തുടങ്ങുന്നത്. പുതിയ പാത കമ്മീഷന്‍ ചെയ്യുന്നതോടെ ആലുവയില്‍ നിന്നും തൈക്കൂടത്ത് നിന്നുമാകും രാവിലെ സര്‍വീസുകള്‍ തുടങ്ങുക. മഹാരാജാസ്-തൈക്കൂടം സര്‍വീസ് ഉദ്ഘാടനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് നാളെ മുതല്‍ ഈ മാസം 18 വരെ 14 ദിവസം യാത്ര നിരക്കില്‍ കെഎംആര്‍എല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പത് ശതമാനമാണ് നിരക്കിളവ്. ക്യൂ.ആര്‍ കോഡ് ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം സെപ്തംബര്‍ 18 വരെ ഇളവ് ല'ഭമാകും.

നിലവില്‍ ട്രിപ്പ് പാസ് ഉള്ള യാത്രക്കാര്‍ക്ക് അമ്പത് ശതമാനം നിരക്ക് ക്യാഷ്ബാക്കായി ല'ിക്കും. സെപ്തംബര്‍ 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിങും സൗജന്യമാക്കിയിട്ടുണ്ട്. മഹാരാജാസ്-തൈക്കൂടം മെട്രോ പാതയിലെ സര്‍വീസുകള്‍ക്കും ചുക്കാന്‍ പിടിക്കുക കുടുംബശ്രീ പ്രവര്‍ത്തകര്‍. നിലവില്‍ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകളില്‍ ടിക്കറ്റിങ് അടക്കമുള്ള ജോലികള്‍ കുടുംബശ്രീയാണ് ഏറ്റെടുത്ത് നടത്തുന്നത്. ഈ കരാറാണ് പുതിയ റൂട്ടിലും ദീര്‍ഘിപ്പിച്ചു നല്‍കിയത്. സ്റ്റേഷനുകളുടെ എണ്ണം കൂടുമെങ്കിലും നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ മാറ്റമുണ്ടാവില്ല. ആകെ 615 കുടുംബശ്രീ പ്രവര്‍ത്തകരാണ് നിലവില്‍ മെട്രോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.സ്റ്റേഷനുകളുടെ പരിപാലനം, ടിക്കറ്റ് കൗണ്ടറുകളുടെ നിയന്ത്രണം എന്നിവയ്ക്ക് പുറമെ പാര്‍ക്കിങ് ഫീസ് ശേഖരണവും കുടുംബശ്രീ പ്രവര്‍ത്തകരുടെ ചുമതലയായിരിക്കും. സുരക്ഷ ചുമതലകളുമായി ബന്ധപ്പെട്ട് 47 ജീവനക്കാരെ കെഎംആര്‍എല്‍ അധികമായി നിയമിച്ചിട്ടുണ്ട്. 

Tags:    

Similar News