കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ തിരക്കേറുന്നു
2020 സെപ്തംബര്‍ ഏഴിനാണ് മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചത്. ആദ്യ ദിവസം 4408 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ ജനുവരി 9ന് ഇത് 25162 യാത്രക്കാരായി ഉയര്‍ന്നു. സെപ്തംബര്‍ ഏഴു മുതല്‍ ജനുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം 16.90 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. പൊതു ഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനും മെട്രോ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ കൊച്ചി മെട്രോ വിവിധ പദ്ധതികള്‍ക്ക് തുടങ്ങിയിട്ടുണ്ടെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു
കൊച്ചി: ലോക്ക്ഡൗണിന് ശേഷം സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയില്‍ ദിനംപ്രതി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നതായി കെഎംആര്‍എല്‍ അറിയിച്ചു. 2020 സെപ്തംബര്‍ ഏഴിനാണ് മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചത്. ആദ്യ ദിവസം 4408 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ ജനുവരി 9ന് ഇത് 25162 യാത്രക്കാരായി ഉയര്‍ന്നു. സെപ്തംബര്‍ ഏഴു മുതല്‍ ജനുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം 16.90 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തു.
പൊതു ഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനും മെട്രോ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ കൊച്ചി മെട്രോ വിവിധ പദ്ധതികള്‍ക്ക് തുടങ്ങിയിട്ടുണ്ടെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. ആദ്യാവസാന സ്ഥാനങ്ങള്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മെട്രോ സ്റ്റേഷനുകളില്‍ ഫീഡര്‍ ഓട്ടോ സര്‍വീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കളമശേരിക്കും കാക്കനാടിനുമിടയില്‍ ഫീഡര്‍ ബസ് സര്‍വീസുകളും തുടങ്ങി. വിമാന യാത്രക്കാര്‍ക്ക് തടസരഹിതമായ കണക്ടിവിറ്റി നല്‍കുന്നതിനായി പവന്‍ദൂത് എന്ന പേരില്‍ അലുവയില്‍ നിന്നുള്ള എയര്‍പോര്‍ട്ട് ഫീഡര്‍ സേവനങ്ങളും പുനരാരംഭിച്ചു.
മെട്രോ ട്രെയിനുകളില്‍ സൈക്കിള്‍ കയറ്റാന്‍ യാത്രക്കാരെ അനുവദിച്ചതായിരുന്നു മറ്റൊരു പ്രധാന നീക്കം.സെപ്തംബറില്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരുന്നു മെട്രോ സര്‍വീസ്. പൊതുജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് പിന്നീട് ഇത് ആറു മുതല്‍ പത്തു വരെയാക്കി ദീര്‍ഘിപ്പിച്ചു. തിരക്കുള്ള സമയങ്ങളില്‍ സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള പത്തു മിനുറ്റില്‍ നിന്ന് ഏഴു മിനുറ്റായി കുറയ്ക്കുകയും ചെയ്തു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മുട്ടത്തുള്ള ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ കേന്ദ്രീകൃത നിരീക്ഷണ റൂമില്‍ നിന്നും യാത്രക്കാരുടെ ഡാറ്റ കെഎംആര്‍എല്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.