കുതിച്ചുയര്‍ന്ന് കൊച്ചി മെട്രോ; 2019 ല്‍ യാത്ര ചെയ്തത് 1,65,99,020 ആളുകള്‍

2018 നെ അപേക്ഷിച്ച് 32 ശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.2018 ല്‍ 1,24,95,884 പേരാണ് യാത്ര ചെയ്ത്. 2019 ല്‍ എത്തിയപ്പോള്‍ ഇത് 1,65,99,020 ആയി ഉയര്‍ന്നു.41 ലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2019 ല്‍ ഉണ്ടായിരിക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി

Update: 2019-12-31 13:49 GMT

കൊച്ചി: കേരളത്തിലെ ഗതാഗതരംഗത്ത് പുത്തന്‍ അധ്യായം രചിച്ച കൊച്ചി മെട്രോയില്‍ 2019 ല്‍ യാത്ര ചെയ്തത് 1,65,99,020 പേരെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍).2018 നെ അപേക്ഷിച്ച് 32 ശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.2018 ല്‍ 1,24,95,884 പേരാണ് യാത്ര ചെയ്ത്. 2019 ല്‍ എത്തിയപ്പോള്‍ ഇത് 1,65,99,020 ആയി ഉയര്‍ന്നു.41 ലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2019 ല്‍ ഉണ്ടായിരിക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ആലുവ മുതല്‍ എറണാകുളം മഹാരാജാസ് വരെയായിരുന്നു മെട്രോ സര്‍വീസ് നടത്തിയിരുന്നത്.ഇതു പ്രകാരം 2019 ല്‍ കഴിഞ്ഞ സെപ്തംബര്‍ മൂന്നു വരെ 88,83,184 പേരായിരുന്നു യാത്ര ചെയ്തത്. എന്നാല്‍ സെപ്തംബര്‍ നാലിന് മഹാരാജാസില്‍ നിന്നും തൈക്കൂടം വരെയുള്ള മെട്രോയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്തതോടെയാണ് യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്. കൊച്ചി മെട്രോയെ സംബന്ധിച്ച് 2019 മികച്ച വര്‍ഷമായിരുന്നുവെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.പേട്ട വരെ കൊച്ചി മെട്രോ 2020 ല്‍ നീട്ടാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.മാര്‍ചില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്.ഇതിനൊപ്പം നവംബറില്‍ വാട്ടര്‍ മെട്രോയും നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News