വൈദ്യുതി ഉപഭോഗത്തിന്റെ 60 ശതമാനം സൗരോര്‍ജമാക്കാന്‍ കൊച്ചി മെട്രോ

ട്രാക്കുകളിലും മെട്രോയുടെ കെട്ടിടങ്ങളിലും 5.4 മെഗാവാട്ട് ശേഷിയുള്ള പ്‌ളാന്റുകള്‍ സ്ഥാപിക്കും. തൈക്കൂടം മെട്രോ സ്റ്റേഷനില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു കഴിഞ്ഞു. വൈറ്റില,പേട്ട, സൗത്ത്, കടവന്ത്ര, എളംകുളം സ്റ്റേഷനുകളിലെ ജോലി പുരോഗമിക്കുന്നു. സ്റ്റേഡിയത്തിലെ മെട്രോ കോര്‍പ്പറേറ്റ് ഓഫീസ് റൂഫ് ടോപ്പിലും മുട്ടം ട്രാക്ക് റാമ്പ് ഏരിയയിലും പാനലുകള്‍ വയ്ക്കും. അടുത്ത രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും

Update: 2020-10-07 14:45 GMT

കൊച്ചി: വൈദ്യുതി ഉപഭോഗത്തിന്റെ 60 ശതമാനം സൗരോര്‍ജമാക്കാന്‍ കൊച്ചി മെട്രോ. 1.57 കോടി യൂനിറ്റ് സരോര്‍ജം ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ട്രാക്കുകളിലും മെട്രോയുടെ കെട്ടിടങ്ങളിലും 5.4 മെഗാവാട്ട് ശേഷിയുള്ള പ്‌ളാന്റുകള്‍ സ്ഥാപിക്കും. തൈക്കൂടം മെട്രോ സ്റ്റേഷനില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു കഴിഞ്ഞു. വൈറ്റില,പേട്ട, സൗത്ത്, കടവന്ത്ര, എളംകുളം സ്റ്റേഷനുകളിലെ ജോലി പുരോഗമിക്കുന്നു. സ്റ്റേഡിയത്തിലെ മെട്രോ കോര്‍പ്പറേറ്റ് ഓഫീസ് റൂഫ് ടോപ്പിലും മുട്ടം ട്രാക്ക് റാമ്പ് ഏരിയയിലും പാനലുകള്‍ വയ്ക്കും. അടുത്ത രണ്ടു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും.

ഇതിലൂടെ ഒരോ വര്‍ഷത്തെയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോതില്‍ 13302 ടണ്‍ കുറയ്ക്കാന്‍ കഴിയും. 5330, 33 മരങ്ങള്‍ നടുന്നതിന് തുല്യമാണ് ഇത്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് സൗരോര്‍ജ പ്‌ളാന്റുകള്‍ കെഎംആര്‍എല്‍ കമ്മീഷന്‍ ചെയ്തിരുന്നു.2018 ല്‍ റിന്യുവബിള്‍ എനര്‍ജി സര്‍വീസ് കമ്പനി വഴി സ്ഥാപിച്ച ആദ്യ പദ്ധതിയിലൂടെ 36.5 ലക്ഷം യൂനിറ്റ് സൗരോര്‍ജം ഉല്‍പാദിപ്പിക്കാനും കഴിഞ്ഞു. എന്നാല്‍ മഹാരാജാസ് തൈക്കൂടം മെട്രോ സര്‍വീസ് ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സരോര്‍ജ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് സൗരോര്‍ജ നയമുണ്ടെന്നും കഴിയുന്നിടത്തോളം ഇടങ്ങളില്‍ സോളാര്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കാനാണ് ശ്രമമെന്നും ജലമെട്രോയില്‍ ഇതേ നയം തുടരുമെന്നും കെ എം ആര്‍എല്‍എംഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

Tags:    

Similar News