കൊച്ചി മെട്രോ സ്‌റ്റേഷനുകള്‍ക്ക് ഇനി സിഗ്‌നേച്ചര്‍ മ്യൂസിക്

ട്രെയിനിനുള്ളിലും സ്‌റ്റേഷനുകളിലുമാണ് സിഗ്‌നേച്ചര്‍ മ്യൂസിക് കേള്‍പ്പിക്കുക. ഓരോസ്റ്റഷനിലും ട്രെയിന്‍ എത്തുമ്പോള്‍ നല്‍കുന്ന അറിയിപ്പിനൊപ്പം ഈ മ്യൂസിക് കേള്‍ക്കാം. ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പൈതൃകം, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് മ്യൂസിക്

Update: 2021-12-09 13:45 GMT

കൊച്ചി: കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനുകളിലും വ്യത്യസ്തമായ സിഗ്‌നേച്ചര്‍ മ്യൂസിക് ഒരുക്കുന്നു. ട്രെയിനിനുള്ളിലും സ്‌റ്റേഷനുകളിലുമാണ് സിഗ്‌നേച്ചര്‍ മ്യൂസിക് കേള്‍പ്പിക്കുക. ഓരോസ്റ്റഷനിലും ട്രെയിന്‍ എത്തുമ്പോള്‍ നല്‍കുന്ന അറിയിപ്പിനൊപ്പം ഈ മ്യൂസിക് കേള്‍ക്കാം. ഓരോ സ്‌റ്റേഷനും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പൈതൃകം, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് മ്യൂസിക്. സിഗ്‌നേച്ചര്‍ മ്യൂസിക് പരീക്ഷണാടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷനില്‍ ശനിയാഴ്ച നടപ്പാക്കുന്നു. മ്യൂസിക് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് അറിയിക്കാം. ഫോണ്‍ 9188957522.

മെട്രോ യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മല്‍സരം

ക്രസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മല്‍സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് ആറു മാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് മൂന്നുമാസവും സൗജന്യമായി യാത്രചെയ്യാം. ഡിസംബര്‍ 24, 25, 31, ജനുവരി ഒന്ന് തിയതികളില്‍ യാത്രചെയ്യുന്നവര്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഈ ദിവസങ്ങളില്‍ യാത്രചെയ്യുന്നവര്‍ ക്യൂആര്‍കോഡ് ടിക്കറ്റ് എല്ലാ സ്‌റ്റേഷനുകളിലും സജ്ജമാക്കിയിരിക്കുന്ന ലക്കി ഡ്രോ ബോക്‌സില്‍ നിക്ഷേപിക്കണം. ഇതില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News