കൊച്ചി മെട്രോ തൈക്കൂടം-പേട്ട പാത നാടിന് സമര്‍പ്പിച്ചു; രണ്ടാംഘട്ടത്തിനുള്ള അംഗീകാരം ഉടനെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി
കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായത്.
കൊച്ചി: കൊച്ചി മെട്രോയുടം തൈക്കുടം-പേട്ട നാടിന് സമര്‍പ്പിച്ചു.കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായത്. രണ്ടാംഘട്ടത്തിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടന്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മെട്രോ യാത്രയ്ക്കായി വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്ന കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ഉദ്ഘാടനത്തില്‍ പേട്ട സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 30ന് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് ട്രെയിന്‍ വെര്‍ച്വല്‍ ആയി ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉള്ള സിവില്‍ ജോലികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തൈക്കൂടത്തു നിന്നും പേട്ടയിലേക്കുള്ള 1.33 കിലോമീറ്റര്‍ പാതയോടെ കൊച്ചി മെട്രോയുടെ ആകെ ദൈര്‍ഘ്യം ആലുവമുതില്‍ പേട്ട വരെ 25.2 കിലോമീറ്ററായി.ജര്‍മന്‍ ബാങ്ക് കെ എഫ് ഡബ്യുവിന്റെ സഹായത്തോടെ 747 കോടി രൂപ ചെലവില്‍ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്കുീ കെഎംആര്‍എല്‍ തുടക്കമിടുന്നുണ്ട്. ഇതോടെ മെട്രോയോട് ചേര്‍ന്ന് ജലഗതാഗതം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമാകും കൊച്ചി.