കൊച്ചി മെട്രോ ആലുവയില്‍ നിന്നും പേട്ടയിലേക്ക് ; സര്‍വീസ് ഉദ്ഘാടനം ഈ മാസം ഏഴിന്
നിലവില്‍ ആലുവയില്‍ നിന്നും തൈക്കൂടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്.തൈക്കൂടത്ത് നിന്നും പേട്ട വരെയുള്ള സര്‍വീസ് ആ മാസം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കേന്ദ്ര മന്ത്രി ഹര്‍ദിപ് സിങ് പുരി അധ്യക്ഷത വഹിക്കും.വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരിക്കും ഉദ്ഘാടനം നടക്കുകയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം ഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.ഉച്ചയക്ക് 12.30 നാണ് ഉദ്ഘാടനം
കൊച്ചി: കൊച്ചി മെട്രോ ഇനി ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ പേട്ട വരെ സര്‍വീസ് നടത്തും.ഇതോടെ കൊച്ചിമെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും.നിലവില്‍ ആലുവയില്‍ നിന്നും തൈക്കൂടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്.തൈക്കൂടത്ത് നിന്നും പേട്ട വരെയുള്ള സര്‍വീസ് ആ മാസം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കേന്ദ്ര മന്ത്രി ഹര്‍ദിപ് സിങ് പുരി അധ്യക്ഷത വഹിക്കും.വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരിക്കും ഉദ്ഘാടനം നടക്കുകയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം ഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.ഉച്ചയക്ക് 12.30 നാണ് ഉദ്ഘാടനം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയും മാസങ്ങളായി സര്‍വീസ് നിര്‍ത്തിയിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വീണ്ടും മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴു മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ കൊച്ചി മെട്രോയും തീരുമാനിച്ചിരുന്നു.ഇതിന്റെ മുന്നൊരുക്കങ്ങളും നടത്തി വരികയായിരുന്നു.
വീണ്ടും മെട്രോ സര്‍വീസ് ആരംഭിക്കുന്ന ദിവസം തന്നെ തൈക്കൂടം-പേട്ട റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമാണെന്ന് എം ഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.കഴിഞ്ഞ മാര്‍ച്ചില്‍ തൈക്കൂടം-പേട്ട റൂട്ടിന്റെ നിര്‍മാണം കെഎംആര്‍എല്‍ പൂര്‍ത്തിയാക്കിയിരുന്നു.തുടര്‍ന്ന് മെയ് മാസം തന്നെ മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ സര്‍വീസിന് അനുവാദം നല്‍കിയിരുന്നു.എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും മെട്രോ സര്‍വീസ് ആരംഭിക്കുന്നത് നീണ്ടു പോയതോടെയാണ് തൈക്കൂടം-പേട്ട റൂട്ടിന്റെ ഉദ്ഘാടനം നീണ്ടു പോയത്.