രാജ്യത്ത് മനുസ്മൃതി നടപ്പാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നു: കോടിയേരി

കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് ആർഎസ്എസിന്‍റെ ഭരണഘടന അനുസരിച്ചാണ്‌.

Update: 2020-11-07 13:15 GMT

തിരുവനന്തപുരം: രാജ്യത്ത് മനുസ്മൃതി നടപ്പാക്കാനാണ് മോദി നയിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടാണ് അയോധ്യയിൽ ട്രസ്റ്റിന്‍റെ പേരിൽ സർക്കാർ തന്നെ ക്ഷേത്രനിർമാണം ഏറ്റെടുക്കുന്നത്. ഇതിന്‍റെയെല്ലാം ഭാഗമായി രാജ്യത്ത് വലിയ അസംതൃപ്തി ഉയർന്നുവരികയാണ്.

കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് ആർഎസ്എസിന്‍റെ ഭരണഘടന അനുസരിച്ചാണ്‌. എല്ലാ മേഖലയിലും കോർപറേറ്റ് വൽകരണമാണ് കേന്ദ്രം നടപ്പാക്കുന്നത്. കാർഷിക നിയമം കൊണ്ടുവന്നതും തൊഴിൽ നിയമങ്ങൾ മാറ്റിയതും ഇതിന്‍റെ ഭാഗമാണ്. 2021ൽ കേരളം, അസം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാവും. നവംബർ 26ന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എല്ലാ വിഭാഗം ആളുകളും അണിചേരുമെന്നും കോടിയേരി പറഞ്ഞു. 

Tags:    

Similar News