കൂടത്തായി കൊലപാതകം: മുഴുവന്‍ പ്രതികളുടെയും നുണപരിശോധന പരിഗണനയിലെന്ന് സര്‍ക്കാര്‍
നുണ പരിശോധനയ്ക്ക് പ്രതികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോഴാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. കേസിലെ മുന്നാം പ്രതി സ്വര്‍ണ്ണക്കടക്കാരന്‍ പ്രജികുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രജികുമാറിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തള്ളിയത്
കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഴുവന്‍ പ്രതികളുടേയും നുണപരിശോധന പരിഗണനയില്‍ ആണന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.നുണ പരിശോധനയ്ക്ക് പ്രതികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോഴാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. കേസിലെ മുന്നാം പ്രതി സ്വര്‍ണ്ണക്കടക്കാരന്‍ പ്രജികുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രജികുമാറിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തള്ളിയത്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി എം എസ് മാത്യു വഴി ജോളിക്ക് സയനൈഡ് കൈമാറിയെന്നാണ് പ്രജികുമാറിനെതിരായ കുറ്റം. 36 ദിവസമായി പ്രജികുമാര്‍ ജയിലിലാണ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകത്തില്‍ പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.