കെ എസ് ഷാന്‍ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണം; സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതിയില്‍

Update: 2024-06-06 04:49 GMT
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ വധക്കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹരജിയില്‍ ഹൈകോടതിയുടെ നോട്ടീസ്. ആര്‍എസ്എസ്-ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ജാമ്യം റദ്ദാക്കാന്‍ ആലപ്പുഴ അഡീ. സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ തള്ളിയിരുന്നു. ജാമ്യം റദ്ദാക്കാന്‍ ഹൈകോടതിയിലാണ് ഹരജി നല്‍കേണ്ടതെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്.

പ്രതികള്‍ നടത്തിയ ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകള്‍ പരിഗണിച്ച് ശരിയായി മനസ്സിരുത്താതെയാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതെന്ന് ഹരജിയില്‍ പറയുന്നു. ഒന്നാം പ്രതിയടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സ്വേച്ഛാപരവും ശരിയല്ലാത്തതും നിയമ വിരുദ്ധവുമായ തീരുമാനത്തിലൂടെയാണ് ജാമ്യം അനുവദിച്ചത്. അതിനാല്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഷാന്‍ വധക്കേസില്‍ നേരത്തേ കുറ്റപത്രം നല്‍കിയതാണ്. ഈ കുറ്റപത്രം മടക്കണമെന്നപ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു.






Tags:    

Similar News