ശക്തമായ കാറ്റിന് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുത്
നാളെ രാത്രി 11.30 വരെയുള്ള സമയത്ത് കാസർഗോഡ് മുതൽ പൊഴിയൂർ വരെയുള്ള കേരള തീരത്ത് 2 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഇന്നു മുതൽ ആറു വരെ: മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.
ഏഴിനും എട്ടിനും മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.
ഇന്നും നാളെയും വടക്ക് ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മോശം കാലാവസ്ഥയ്ക്ക് സാധ്യത.
ഏഴിനും എട്ടിനും വടക്ക് ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.
ഈ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്
നാളെ രാത്രി 11.30 വരെയുള്ള സമയത്ത് കാസർഗോഡ് മുതൽ പൊഴിയൂർ വരെയുള്ള കേരള തീരത്ത് 2 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.