കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുതെന്ന് നിർദേശം

നാളെ രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Update: 2020-06-07 08:00 GMT

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുതെന്ന് നിർദേശം. കേരള തീരം, തെക്ക്-കിഴക്ക് അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തമിഴ്നാട്-പുതുച്ചേരി തീരം: 7, 10, 11 തീയതികളിൽ ഗൾഫ് ഓഫ് മാന്നാറിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല .

7, 8, 10 തീയതികളിൽ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 9, 10 തീയതികളിൽ ആൻഡമാൻ കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യത.

10 തീയതി മുതൽ 11 വരെ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒമ്പതിന് മധ്യ കിഴക്ക് ബംഗാൾ ഉൾക്കടലിലും വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

10, 11 തീയതികളിൽ വടക്ക് ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാർ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 10, 11 തീയതികളിൽ തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

നാളെ രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    

Similar News