മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കുമ്മനം രാജശേഖരൻ

വര്‍ഗീയ പ്രചാരണം നടത്തിയെങ്കില്‍ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം ചോദിച്ചു.

Update: 2019-10-08 06:00 GMT
മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ  ബിജെപി, സിപിഎം നേതാക്കൾ തമ്മിലുള്ള വാഗ്വാദവും തുടരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി.

വര്‍ഗീയ പ്രചാരണം നടത്തിയെങ്കില്‍ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം ചോദിച്ചു. മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്. ആരുടേയും മാസപ്പടിയില്‍ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും കുമ്മനം പ്രതികരിച്ചു. കുമ്മനം പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞാണ് കുമ്മനം രംഗത്തെത്തിയത്.

Tags:    

Similar News