ശ്രീധരന്‍പിള്ളക്ക് ലഭിച്ചത് പണിയല്ല, അംഗീകാരമെന്ന് കുമ്മനം
വട്ടിയൂർക്കാവിൽ ബിജെപിക്ക് കോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തോൽവി പാർട്ടി പരിശോധിക്കും. എൻഡിഎ ശക്തമായി തിരിച്ചുവരും.
തിരുവനന്തപുരം: പി എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരന്. ശ്രീധരന്‍പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിൽ ബിജെപിക്ക് കോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തോൽവി പാർട്ടി പരിശോധിക്കും. എൻഡിഎ ശക്തമായി തിരിച്ചുവരും. എൻഡിഎയുടെ വളർച്ചക്ക് താനും ഒപ്പമുണ്ടാകും. പാർട്ടി എന്തു പറഞ്ഞാലും അത് അംഗീകരിക്കാൻ തയാറാണെന്നും കുമ്മനം വ്യക്തമാക്കി.