ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് പോലിസ് നടത്തിയതെന്ന് പി എസ് ശ്രീധരൻപിള്ള
വാഹനം ഓടിച്ചത് അജ്ഞാതനെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് ശ്രീറാമിന് ഗുണം ചെയ്യുമെന്നും കോടതിയിൽ നിന്ന് അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ രക്ഷാക്കാനുള്ള നീക്കങ്ങളാണ് പോലിസ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള.
വാഹനം ഓടിച്ചത് അജ്ഞാതനെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് ശ്രീറാമിന് ഗുണം ചെയ്യുമെന്നും കോടതിയിൽ നിന്ന് അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
കെ എം ബഷീറിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിൽ പോലിസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട സ്ഥലത്ത് എഴുതിയിരിക്കുന്നത് 'അജ്ഞാതൻ' എന്നാണെന്ന് നേരത്തേ പുറത്തുവന്നിരുന്നു.