മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും രാജ്ഭവന്‍ മാര്‍ച്ച് നാളെ
വര്‍ക്കിങ് ജേണലിസ്‌റ്റ് ആക്ട് ഇല്ലാതാക്കി മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്ന വ്യവസഥകളാണ് പുതിയ ലേബര്‍ കോഡിലുള്ളത്.
തിരുവനന്തപുരം: തൊഴില്‍ നിയമങ്ങള്‍ ഭേദഗതിചെയ്ത് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെ മാധ്യമപ്രവര്‍ത്തകരും മാധ്യമ ജീവനക്കാരും നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ സ്വദേശാഭിമാനി പ്രതിമക്ക് മുന്നില്‍ നിന്നും രാവിലെ 10.30 ന് മാര്‍ച്ച് ആരംഭിക്കും.
മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, മാധ്യമമേഖലയിലെ കരാര്‍ നിയമനം അവസാനിപ്പിക്കുക, രാജ്യവ്യാപകമായി ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് രാജ്ഭവന്‍ മാര്‍ച്ച്.
വര്‍ക്കിങ് ജേണലിസ്‌റ്റ് ആക്ട് ഇല്ലാതാക്കി മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്ന വ്യവസ്ഥകളാണ് പുതിയ ലേബര്‍ കോഡിലുള്ളത്. പുതിയ തൊഴില്‍ നിയമം പിന്‍വലിച്ച് മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കണമെന്ന് കെയുഡബ്ല്യുജെയും കെഎന്‍ഇഎഫും ആവശ്യപ്പെടുന്നു. പുതിയ വേജ്‌ബോര്‍ഡില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തണം.