പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി വീണ്ടും അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി ഉടന്‍ തന്നെ ഇയാളെ അറസ്്റ്റു ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. വിചാരണ തടവുകാരനായി കഴിയുന്ന കാലയളവില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചുവെന്ന വിവരം മറച്ചുവെച്ച് ഇയാള്‍ സോപാധിക ജാമ്യം നേടിയ ഉത്തരവ് വിവാദങ്ങള്‍ക്കിടയായിരുന്നു

Update: 2020-06-01 14:18 GMT

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതിയെ വീണ്ടും അറസ്റ്റു ചെയ്തു. എറണാകുളം കുമ്പളം സ്വദേശി സഫര്‍ഷാ(32)യെയാണ് അറസ്റ്റ് ചെയ്തത്.വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി ഉടന്‍ തന്നെ ഇയാളെ അറസ്്റ്റു ചെയ്യണമെന്ന ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. വിചാരണ തടവുകാരനായി കഴിയുന്ന കാലയളവില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചുവെന്ന വിവരം മറച്ചുവെച്ച് ഇയാള്‍ സോപാധിക ജാമ്യം നേടിയ ഉത്തരവ് വിവാദങ്ങള്‍ക്കിടയായിരുന്നു.

വിചാരണക്കോടതിയില്‍ പോലിസ് കുറ്റപത്രം നല്‍കിയെന്ന വസ്തുത മറച്ചുവെച്ചുവെച്ചാണ് പ്രതി ജാമ്യം നേടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതില്‍ പ്രോസിക്യുഷനുംവീഴ്ച പറ്റിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചു കോടതി ഉത്തരവായത്. വീഴ്ച ബോധപൂര്‍വമല്ലെന്നു ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജിയിലാണ് പ്രതിക്കനുവദിച്ച ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന 17 വയസ്സുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.കേസ് അന്വേഷിച്ച പോലിസ് ഏപ്രില്‍ ഒന്നിന് ന് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തിരുന്നു.

83ാം ദിവസം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ സഫര്‍ ഷായുടെ അഭിഭാഷകന്‍ 90 ദിവസമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയെ അറിയിക്കുകയായിരുന്നു. മോഷ്ടിച്ച കാറിലാണ് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് വാല്‍പ്പാറയ്ക്കുസമീപത്ത് നിന്നും പ്രതിയെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

Tags:    

Similar News