ലക്ഷദ്വീപ് സന്ദര്‍ശനം: എം പിമാര്‍ക്ക് അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സന്ദര്‍ശന അനുമതി തേടിയുളള അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ എംപിമാര്‍ അറിയിച്ചു.എംപിമാരെ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും കോടതി പറഞ്ഞു.

Update: 2021-08-06 10:23 GMT

കൊച്ചി: ലക്ഷ ദ്വീപ് സന്ദര്‍ശനത്തിന് എംപിമാര്‍ക്ക് അനുമതി നിഷേധിച്ച ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നടപടി പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും നല്‍കിയ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ നിര്‍ദേശം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സന്ദര്‍ശന അനുമതിക്കുള്ള അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ എംപിമാര്‍ പറഞ്ഞു.

എംപി മാരുടെ വാദം പരിഗണിച്ച കോടതി ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും എംപിമാരെ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും കോടതി പറഞ്ഞു.നേരത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി എംപിമാര്‍ അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചിരുന്നുവെങ്കിലും ഭരണകൂടം ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Tags:    

Similar News