ലാവ്‌ലിന്‍ അടക്കമുള്ള കേസ്: മൊഴി നല്‍കാന്‍ നന്ദകുമാര്‍ ഇ ഡി ക്കു മുന്നില്‍

2006 മാര്‍ച്ചില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി നന്ദകുമാറിനെ നോട്ടീസ് നല്‍കി വിളിപ്പിച്ചത്.തന്റെ പക്കലുള്ള രേഖകള്‍ ഇന്ന് ഇഡിക്ക് കൈമാറില്ല. പക്ഷേ തനിക്കറിയാവുന്ന വിവരങ്ങള്‍ മൊഴിയായി നല്‍കും.വിശദമായ രേഖകള്‍ തന്റെ പക്കല്‍ ഉണ്ട്. അത് നശിപ്പിക്കാതിരിക്കാന്‍ താന്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. അത് കൈമാറാന്‍ തനിക്ക് സമയം വേണമെന്നും നന്ദകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Update: 2021-03-05 07:16 GMT
ലാവ്‌ലിന്‍ അടക്കമുള്ള കേസ്: മൊഴി നല്‍കാന്‍ നന്ദകുമാര്‍ ഇ ഡി ക്കു മുന്നില്‍

കൊച്ചി: ലാവ്‌ലിന്‍ അടക്കമുള്ള കേസുകളിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കൈവശമുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം ദ്വൈവാരിക എഡിറ്റര്‍ ആയിരുന്ന നന്ദകുമാര്‍ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫിസില്‍ ഹാജരായി.ഇന്ന് രാവിലെ 11 മണിയോടെയാണ് നന്ദകുമാര്‍ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ എത്തിയത്.2006 മാര്‍ച്ചില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി നന്ദകുമാറിനെ നോട്ടീസ് നല്‍കി വിളിപ്പിച്ചത്. ഇന്ന് രാവിലെ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് തനിക്ക് നോട്ടീസ് കിട്ടിയതെന്ന് ഇഡിക്കു മുന്നില്‍ മൊഴി നല്‍കാനെത്തവെ നന്ദകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോഴിക്കാടായിരുന്ന തനിക്ക് ഇന്നലെ ഉച്ചയ്ക്കാണ് ഇന്ന് രാവിലെ ഹാജരാകണമെന്നുള്ള ഇ ഡിയുടെ നോട്ടീസ് കിട്ടിയത്. അതിനാല്‍ തന്റെ പക്കലുള്ള രേഖകള്‍ ഇന്ന് ഇഡിക്ക് കൈമാറില്ല. പക്ഷേ തനിക്കറിയാവുന്ന വിവരങ്ങള്‍ മൊഴിയായി നല്‍കും.വിശദമായ രേഖകള്‍ തന്റെ പക്കല്‍ ഉണ്ട്. അത് നശിപ്പിക്കാതിരിക്കാന്‍ താന്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. അത് കൈമാറാന്‍ തനിക്ക് സമയം വേണം.പിണായി വിജയനെ തനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും നന്ദകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ പറഞ്ഞ പരാതി സത്യമാണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി.രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ രേഖകള്‍ കൈമാറും. സുപ്രിം കോടതിയിലെ കേസ് അട്ടിമറിക്കാന്‍ പണം നല്‍കിയെന്നതടക്കമുളളകാര്യങ്ങള്‍ ഉണ്ട്.അതുമായി ബന്ധപപെട്ട രേഖകള്‍ എല്ലാം ഉണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.

Tags:    

Similar News