ഗവർണർക്കെതിരായ ചെന്നിത്തലയുടെ പ്രമേയനീക്കത്തെ തള്ളി എൽഡിഎഫ്
വിസിലടിക്കും മുമ്പേ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നുവെന്നും പിണറായി സര്‍ക്കാരിനെ കുരുക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും എല്‍ഡിഎഫ് കണ്‍വീനർ പറഞ്ഞു.
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയ നീക്കത്തെ തള്ളി എല്‍ഡിഎഫ്. വിസിലടിക്കും മുമ്പേ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നുവെന്നും പിണറായി സര്‍ക്കാരിനെ കുരുക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും എല്‍ഡിഎഫ് ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവിന്റെ നോട്ടീസില്‍ തീരുമാനം വെള്ളിയാഴ്ച്ചയുണ്ടാകും. ചട്ടം 130 അനുസരിച്ചാണ് ചെന്നിത്തലയുടെ നോട്ടീസ്.