ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

നാളെ രാവിലെ 9.30ന് യൂനിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്ന് 10.30ന് കലാഭവന്‍ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

Update: 2019-01-15 15:56 GMT

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംവിധായകനും കെഎസ്എഫ്ഡിസി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം നാളെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്ന് വൈകീട്ട് നാലേകാലോടെ കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ വസതിയിലെത്തിച്ച മൃതദേഹം നാളെ രാവിലെ 9.30ന് യൂനിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും.

അവിടെ നിന്ന് 10.30ന് കലാഭവന്‍ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടാകും. ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കഴിഞ്ഞരാത്രി എട്ടോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.


Tags:    

Similar News