ലെനില്‍ രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു

Update: 2019-01-16 11:08 GMT

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംവിധായകനും കെഎസ്എഫ്ഡിസി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്നലെ വൈകീട്ട് നാലേകാലോടെ കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 9.30ന് യൂനിവേഴ്‌സിറ്റി കോളജിലും കലാഭവന്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങിനെത്തി. തിങ്കളാഴ്ചയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ അന്ത്യം. ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളജിലെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്.

ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി കാണാന്‍ കടവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കും പൊതുദര്‍ശനത്തിനു വച്ച യൂനിവേഴ്‌സിറ്റി കോളജിലും കലാഭവനിലും എത്തിയിരുന്നു.




Tags:    

Similar News