വീട്ടിൽ ചാരായവാറ്റ്: കോടയുമായി രണ്ടുപേർ പിടിയിൽ

കൊവിഡ്-19 മായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഓറഞ്ച് എ മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ 24 വരെ കര്‍ശനമായി തുടരും.

Update: 2020-04-21 05:00 GMT

പത്തനംതിട്ട: ചാരായ വാറ്റ് നടത്തിയതിന് ജില്ലയിൽ രണ്ടു പേർ പിടിയിൽ. കീഴ്‌വായ്പൂര്‍ പാമല പറപ്പാട്ട് പുളിക്കത്തറയില്‍ വീട്ടില്‍ വിഷ്ണു വിജയനെ(25 ) വ്യാജ ചാരായം വാറ്റിയതിന് കീഴ്‌വായ്പൂര്‍ എസ്ഐ സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിനുള്ളില്‍ നിന്നും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

ഇലവുംതിട്ട ചന്ദനംകുന്ന് ഒടിയൂഴം ശ്രീകൃഷ്ണ ഭവനില്‍ ഗോപിനാഥ പണിക്കരെ(68) വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 മില്ലി ലിറ്റര്‍ വ്യാജ ചാരായം ഉള്‍പ്പെടെ പിടികൂടി. ഇയാളുടെ പുരയിടത്തില്‍ നിന്നും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഇലവുംതിട്ട എസ്‌ഐ ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു.

കൊവിഡ്-19 മായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഓറഞ്ച് എ മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ 24 വരെ കര്‍ശനമായി തുടരുമെന്നും യാതൊരു ഇളവുകളും അനുവദിക്കുകയില്ലെന്നും വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Tags:    

Similar News