പഞ്ഞിപ്പാറ വനത്തിനുള്ളില്‍ വ്യാജവാറ്റ്; കോടയും ചാരായവും പിടികൂടി

പഞ്ഞിപ്പാറ ചരുവില്‍വീട്ടില്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന സുനില്‍കുമാറിനെ അറസ്റ്റ്‌ചെയ്തു.

Update: 2020-04-13 15:00 GMT

ചിറ്റാർ: ഷാഡോ പോലീസും മൂഴിയാര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മൂഴിയാര്‍ പഞ്ഞിപ്പാറ വനത്തിനുള്ളില്‍ നിന്നും 200 ലിറ്റര്‍ കോടയും 900 മില്ലി ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. പഞ്ഞിപ്പാറ ചരുവില്‍വീട്ടില്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന സുനില്‍കുമാറിനെ അറസ്റ്റ്‌ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന.

മൂഴിയാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വി എസ് ബിജുവിനോടൊപ്പം എസ്ഐ രവീന്ദ്രന്‍ നായര്‍, ഷാഡോ പോലീസ് എസ്ഒആര്‍എസ് രഞ്ജു, രാധാകൃഷ്ണന്‍, എഎസ്ഐമാരായ ഹരികുമാര്‍, വില്‍സണ്‍, എസ്.സി.പി.ഒ മാരായ ജസ്റ്റിന്‍ രാജ്, ജിജു ജോണ്‍, സി.പി.ഒ മാരായ ശ്രീരാജ്, ആന്‍സി എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News