എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പൊതുസമ്മേളനവും 15 ന്

വൈകുന്നേരം നാലിന് ആലുവ ബാങ്ക് ജംഗ്ഷനിലെ അംബേദ്കര്‍ സ്‌ക്വയറില്‍ നടക്കുന്ന സ്വീകരണ സമ്മേളനം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും

Update: 2021-01-11 15:38 GMT
എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പൊതുസമ്മേളനവും 15 ന്

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ നിന്നും വിജയിച്ച എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പൊതുസമ്മേളനവും ജനുവരി 15ന് ആലുവയില്‍ നടക്കും. വൈകുന്നേരം നാലിന് ആലുവ ബാങ്ക് ജംഗ്ഷനിലെ അംബേദ്കര്‍ സ്‌ക്വയറില്‍ നടക്കുന്ന സ്വീകരണ സമ്മേളനം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അഞ്ചിടത്തുള്‍പ്പെടെ സംസ്ഥാനത്ത് നൂറ്റി രണ്ട് ജനപ്രതിനിധികള്‍ വിജയിച്ചിരുന്നു.

ഇരുമുന്നണികള്‍ക്കുമെതിരെ ഒറ്റക്ക് മത്സരിച്ച് വമ്പിച്ച മുന്നേറ്റമാണ് പാര്‍ട്ടി നടത്തിയത്.സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പി മൊയ്തീന്‍ കുഞ്ഞ്, ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഫസല്‍ റഹ്മാന്‍,പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലിം കുഞ്ഞുണ്ണിക്കര, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍,എസ്ഡിടിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം,വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍ സംസാരിക്കും.പരിപാടിയില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

Tags:    

Similar News