ബെന്നി ബഹനാന്‍ അപകടനില തരണം ചെയ്തു;കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചത് ഗുണകരമായി
ആശുപത്രിയിലെത്തിച്ച് 90 മിനിറ്റുള്ളില്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമാണ് ഡോക്ടര്‍മാര്‍ ബെന്നി ബഹനാന് നിര്‍ദേശിച്ചിരിക്കുന്നത്.ഇതേ തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫിന്റെ പര്യടന പരിപാടികള്‍ മുഴുവന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാത്രിയോടെ എത്തും.
കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹനാന്‍ അപകട നില തരണം ചെയ്തു.നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും ഉടന്‍ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാക്ക് കഴിഞ്ഞതും ഫലപ്രദമായെന്ന് കാക്കനാട് സണ്‍റൈസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രതാപ് കുമാര്‍ പറഞ്ഞു.ആശുപത്രിയിലെത്തിച്ച് 90 മിനിറ്റുള്ളില്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ഇന്ന് പുലര്‍ച്ചെ മുന്നു മണിയോടെയാണ് ബെന്നി ബഹനാന് നെഞ്ചു വേദന ആരംഭിച്ചത്.പ്രചരണ പരിപാടികള്‍ കഴിഞ്ഞ് 12 മണിയോടെയാണ് വീട്ടിലെത്തിയത്.മൂന്നു മണിയോടെ കൈക്കയ്ക്ക് വേദനയാണ് ആദ്യം ആരംഭിച്ചത്.തുടര്‍ന്ന് ഇത് നെഞ്ചിലേക്ക് വ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് ഹൃദ്രോഗ വിദഗ്ദരായ ഡോ.ബാലകൃഷ്ണന്‍, ഡോ,ബ്ലെസ്സന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ ഹൃദയ ധമനികളിലെ രക്തയോട്ടം പൂര്‍വ സ്ഥിതിയിലാക്കി.ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമാണ് ഡോക്ടര്‍മാര്‍ ബെന്നി ബഹനാന് നിര്‍ദേശിച്ചിരിക്കുന്നത്.ഇതേ തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫിന്റെ പര്യടന പരിപാടികള്‍ മുഴുവന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാത്രിയോടെ എത്തും. അതിനു ശേഷമായിരിക്കും തുടര്‍ പ്രചരണ പരിപാടികള്‍ എതു വിധത്തില്‍ നടത്തണമെന്ന് തീരുമാനിക്കു.
ബെന്നി ബഹനാന് വിശ്രമം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് ബെന്നിയുടെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുമെന്നാണ് വിവരം. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് ആശുപത്രിയിലെത്തി ബെന്നി ബഹാനെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ഥിയല്ല മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ബെന്നിയെ കാണാന്‍ വന്നതെന്നും ഇന്നസെന്റ് പറഞ്ഞു.ബെന്നി ബഹനാന്റെ ഭാര്യയെയും ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷമാണ് ഇന്നസെന്റ് മടങ്ങിയത്.