പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം.വോട്ടെണ്ണല്ലിന് ശേഷം 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2019-05-20 09:55 GMT

കൊച്ചി: പോലിസിന്റെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി. പോലിസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും ആരോപണത്തെ സംബന്ധിച്ച് എഡിജിപിയുടെ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താന്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.വോട്ടെണ്ണല്ലിന് ശേഷം 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന്് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പോലിസിലെ ക്രമക്കേട് പോലിസ് തന്നെ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും സമഗ്ര അന്വഷണം വേണമെന്നും രമേശ് ചെന്നിത്തലയക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതി മുമ്പാകെ വാദിച്ചു അന്വേഷണത്തെ കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം ഹരജിക്കാരന് ഉന്നയിക്കാമെന്ന് കോടതി വ്യക്താക്കി.പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച് പോലിസില്‍ നിന്നും മൊഴിയെടുക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഫലപ്രഖ്യാപത്തിന് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍് കഴിയുകയുള്ളൂവെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.കേസ് വീണ്ടും ജൂണ്‍ 10 ന് പരിഗണിക്കാനായി കോടതി മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പ് ചീഫ് ഓഫിസര്‍, സംസ്ഥാന പോലിസ് മേധാവി, എഡിജിപി ( ഇന്റലിജന്‍സ്), സംസ്ഥാന സര്‍ക്കാര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍.

Tags:    

Similar News