ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചാലും തിരുവനന്തപുരത്ത് ബിജെപി വിജയിക്കും: ഒ രാജഗോപാല്‍

ഉത്തരേന്ത്യയില്‍ എങ്ങനെയാണോ അയോധ്യ പ്രശ്‌നം ഉണ്ടായത് അതിന്റെ സമാനമായ രീതിയിലാണ് കേരളത്തില്‍ ശബരിമല വിഷയം. ശബരി മല വിഷയം കേരളത്തിലെ ജനങ്ങളുടെ മനസില്‍ വലിയ പ്രതിഷേധം ഉണ്ടാക്കി

Update: 2019-05-01 11:04 GMT
ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചാലും തിരുവനന്തപുരത്ത് ബിജെപി വിജയിക്കും: ഒ രാജഗോപാല്‍

കൊച്ചി: തിരുവനന്തപുരത്ത് ബിജെപിക്കു വിജയം ഉറപ്പാണെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍.ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.ബിജെപിക്ക് നല്ല വിജയ പ്രതീക്ഷയാണുള്ളത്. ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് വിജയിക്കും.

ഉത്തരേന്ത്യയില്‍ എങ്ങനെയാണോ അയോധ്യ പ്രശ്‌നം ഉണ്ടായത് അതിന്റെ സമാനമായ രീതിയിലാണ് കേരളത്തില്‍ ശബരിമല വിഷയം. ശബരി മല വിഷയം കേരളത്തിലെ ജനങ്ങളുടെ മനസില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു. 

Tags:    

Similar News