തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളുടെ ആദ്യ സാധ്യതാപട്ടിക ജില്ലാ നേതൃത്വം സംസ്ഥാന സമിതിക്ക് കൈമാറി. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി ദിവാകരന്‍ എംഎല്‍എ, ജി ആര്‍ അനില്‍ എന്നിവരും തൃശൂരില്‍ സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരും പരിഗണനയിലുണ്ട്. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട് സത്യന്‍ മൊകേരിയും സാധ്യതാപട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. വയനാട് മണ്ഡലത്തില്‍ സി എന്‍ ചന്ദ്രന്‍, പി പി സുനീര്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് സൂചന.