എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടല്‍: ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടു

വേഗത്തില്‍ ഉത്തരവ് നടപ്പാക്കുന്നത് കെ എസ് ആര്‍ ടി സിയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കും.സര്‍വീസിനെയും ബാധിക്കുമെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ ബോധിപ്പിച്ചു

Update: 2019-04-30 15:22 GMT

കൊച്ചി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടു. വേഗത്തില്‍ ഉത്തരവ് നടപ്പാക്കുന്നത് കെ എസ് ആര്‍ ടി സിയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുമെന്നു കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. വിധി പെട്ടന്ന് നടപ്പാക്കിയാല്‍ സര്‍വീസിനെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിലും കേസ് ഉണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ ബോധിപ്പിച്ചു.ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. 

Tags:    

Similar News