മഹാത്മാ ഗാന്ധി വധവും ഗുജറാത്ത് കലാപവും കേരളത്തിലെ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും: മന്ത്രി ശിവന്‍കുട്ടി
ഒന്നാം ക്ലാസില്‍ മാത്രമാണ് കുട്ടികള്‍ കുറഞ്ഞത്.
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ സ്‌കൂളിലെത്തും. പരീക്ഷക്ക് ഈ ഭാഗങ്ങളില്‍നിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തില്‍ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസില്‍ മാത്രമാണ് കുട്ടികള്‍ കുറഞ്ഞത്. രണ്ടു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.