സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് തിരുവനന്തപുരം സ്വദേശി മരിച്ചു
അടൂർ പ്രകാശ് എംപി പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസുമായി ബന്ധപെട്ടു.
തിരുവനന്തപുരം: സിയാച്ചിനിൽ സൈനിക സേവനം നടത്തുന്നതിടയിൽ മഞ്ഞുമല ഇടിഞ്ഞുവീണ് തിരുവനന്തപുരം പൂവച്ചൽ സ്വദേശി നായിക് അഖിൽ (നഴ്സിങ് അസിസ്റ്റന്റ് ) മരണപെട്ടു. മൃതദേഹം ഇപ്പോൾ ശ്രീനഗർ ഹോസ്പിറ്റലിൽ. അടൂർ പ്രകാശ് എംപി പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ഓഫീസുമായി ബന്ധപെട്ട് തുടർ നടപടികൾ സ്വീകരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.