ഹിമപാതം: ഉത്തരാഖണ്ഡില്‍ 28 പര്‍വതാരോഹകര്‍ കുടുങ്ങി

Update: 2022-10-04 09:10 GMT

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ 2 പര്‍വതശിഖരത്തിലുണ്ടായ ഹിമപാതത്തില്‍ 28 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

എല്ലാവരും ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ട്രെയിനികളാണ്.

ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ 2 കൊടുമുടി സ്ഥിതി ചെയ്യുന്നത്.

ദ്രൗപതി ദണ്ഡയിലെ ഹിമപാതത്തില്‍ കുടുങ്ങിയ ട്രെയിനികളെ രക്ഷിക്കാന്‍ എന്‍ഐഎമ്മിന്റെ ടീമിനൊപ്പം ജില്ലാ ഭരണകൂടം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, ഐടിബിപി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ധാമി ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

'രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ ഐഎഎഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന-അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Similar News