ഹിമപാതം: ലഡാക്കില്‍ പത്തു മരണം

അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Update: 2019-01-18 18:56 GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലഡാക് മേഖലയില്‍ കര്‍ദുങ്‌ലായില്‍ രണ്ടുട്രക്കുകള്‍ ഹിമപാതത്തില്‍പെട്ട് പത്തു പേര്‍ മരിച്ചു. അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 10 സിവിലിയന്‍മാരുമായി പോയ ട്രക്കുകള്‍ ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. അപകടത്തില്‍പെട്ട

ട്രക്കിനു മുകളിലേക്ക് 20 അടിയിലേറെ ഉയരത്തില്‍ ഹിമപാതം ഉണ്ടായതായി പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡുകളിലൊന്നാണിത്. റോഡില്‍ വീണ ഐസ് മാറ്റുന്നതിനിടെയാണ് അപകടം.സൈന്യവും പോലിസും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Tags:    

Similar News