തൊപ്പിയെടുത്തതിന്റെ പേരില്‍ മധ്യവയസ്‌കനെ യുവാവ് അടിച്ചുകൊന്നു

അടിയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ രക്തസ്രാവമാകാം മരണകാരണമായതെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. പോലിസ് എത്തിയപ്പോഴേക്കും വിപിന്‍ ബാറില്‍ നിന്ന് മുങ്ങിയിരുന്നു.

Update: 2019-08-03 09:19 GMT

കൊല്ലം: തലയില്‍ നിന്നും തൊപ്പിയെടുത്തതിന്റെ പേരില്‍ ബാറിന് മുന്നില്‍വച്ച്  മധ്യവയസ്‌കനെ യുവാവ് അടിച്ചുകൊന്നു. മുണ്ടയ്ക്കല്‍ നേതാജി നഗര്‍ അമ്പാടി ഭവനില്‍ രാജുവാണ് (52) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിത്തോട്ടം സ്വദേശി വിപിനായി പോലിസ് തെരച്ചില്‍ ആരംഭിച്ചു.

വി പിന്റെ തലയിലിരുന്ന തൊപ്പി രാജു എടുത്തതോടെ തിരികെവാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രകോപിതനായ യുവാവിന്റെ അടിയേറ്റു നിലത്തുവീണ രാജു സംഭവ സ്ഥലത്തുതന്നെ മരിച്ചു. വിപിന്‍ ബാറിനുള്ളിലേക്ക് നടന്നുപോകുകയും ചെയ്തു. ദൃശ്യങ്ങള്‍ ബാറിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. അടിയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ രക്തസ്രാവമാകാം മരണകാരണമായതെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. പോലിസ് എത്തിയപ്പോഴേക്കും വിപിന്‍ ബാറില്‍ നിന്ന് മുങ്ങിയിരുന്നു. രാജുവിന്റെ ഭാര്യ: ലൂര്‍ദ്ദ്, മകള്‍ സീനിയ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.

Tags:    

Similar News