കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം

യുഎപിഎ വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്.

Update: 2024-11-07 08:52 GMT

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. യുഎപിഎ വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയില്‍ നേരിട്ടു ഹാജരാക്കിയിരുന്നു. ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരായ മധുര ഇസ്മയില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര കെ പുതുര്‍ സ്വദേശി ഷംസൂണ്‍ കരീം രാജ (33), മധുര പള്ളിവാസല്‍ സ്വദേശി ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. നാലാം പ്രതിയെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി.

2016 ജൂണ്‍ 15നാണ് സ്‌ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. ഇസ്രത്ത് ജഹാന്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌ഫോടനമെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍. 8 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണക്കിടെ അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.

Tags:    

Similar News