മംഗല്യ സമുന്നതി: ഈ വര്‍ഷം 198 പേര്‍ക്ക് ഒരുലക്ഷം വീതം ധനസഹായം

Update: 2022-03-12 00:47 GMT

തിരുവനന്തപുരം: മുന്നാക്ക സമുദായ കോര്‍പറേഷന്റെ മംഗല്യ സമുന്നതി പദ്ധതി വഴി ഈ വര്‍ഷം 198 യുവതികള്‍ക്കു ധനസഹായം നല്‍കും. ഇവരില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 107 പേര്‍ക്ക് തുക വിതരണം ചെയ്തു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹധന സഹായം നല്‍കുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി. പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ ജി പ്രേംജിത്ത് നിര്‍വഹിച്ചു. മറ്റു ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

201920 സാമ്പത്തിക വര്‍ഷം മുതലാണു മുന്നാക്ക കോര്‍പറേഷന്‍ 'മംഗല്യ സമുന്നതി' ധനസഹായ പദ്ധതി ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഈ വര്‍ഷം രണ്ടു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. പരിപാടിയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി കെ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം ഡി രഞ്ജിത് കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മാത്യു സ്റ്റീഫന്‍, കെ സി സോമന്‍ നമ്പ്യാര്‍, ആര്‍ ഗോപാലകൃഷ്ണപിള്ള, ബി രാമചന്ദ്രന്‍നായര്‍, ബി എസ് പ്രീത, അസിസ്റ്റന്റ് മാനേജര്‍ കെ ജി ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News