മാവോവാദി നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം: സ്ഥലം സന്ദര്‍ശിക്കാന്‍ വസ്തുതാന്വേഷണസംഘത്തിന് അനുമതി നല്‍കാനാവില്ലന്ന് സര്‍ക്കാര്‍

സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും പുരോഗമിക്കുയാണ് . ഈ സാഹചര്യത്തില്‍ സമാന്തര അന്വേഷണം അനുവദിക്കാനാവില്ലന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി

Update: 2019-05-30 14:46 GMT

കൊച്ചി: വയനാട് വൈത്തിരിയില്‍ മാവോ വാദി നേതാവ് ജലീല്‍ പോലീസ്ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വസ്തുതാന്വേഷണറിപോര്‍ട് തയ്യാറാക്കാന്‍ സ്ഥല സന്ദര്‍ശനം അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചു .എന്താണ് സംഭവിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സ്ഥലം സന്ദര്‍ശിക്കാനും നാട്ടുകാരുമായി ആശയവിനിമയം നടത്താന്‍ അനുദിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.വസ്തുതാന്വേഷണസംഘത്തിന് അനുമതി നല്‍കാനാവില്ലന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും പുരോഗമിക്കുയാണ് . ഈ സാഹചര്യത്തില്‍ സമാന്തര അന്വേഷണം അനുവദിക്കാനാവില്ലന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി .ആദിവാസികളും റിസോര്‍ട്ട് ജീവനക്കാരുമായി ആശയവിനിമയം നടക്കുന്നത് തെളിവു നശിപ്പിക്കാന്‍ ഇടയാക്കും. ക്രമസമാധാന പ്രശ്‌നത്തിനു സാധ്യത ഉണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി .

Tags:    

Similar News