കേരളത്തിലെ സര്‍വകലാശാലകളെ കച്ചവടവല്‍ക്കരിക്കപ്പെടുന്ന തീരുമാനം പിന്‍വലിക്കണം: മെക്ക
സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്.സര്‍ക്കാര്‍ തീരുമാനം വിരമിക്കുന്ന ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമല്ല മറിച്ച് വിദ്യാര്‍ഥികളെയും, പൊതുസമൂഹത്തെയും കൊള്ളയടിക്കാന്‍ ഉതകുന്ന തീരുമാനം കൂടിയാണ്
കൊച്ചി: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍, അനധ്യാപകര്‍, മറ്റിതര ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുവാനുള്ള പെന്‍ഷന്‍ഫണ്ട് സ്വയം കണ്ടെത്തണം എന്നുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി.സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്.സര്‍ക്കാര്‍ തീരുമാനം വിരമിക്കുന്ന ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമല്ല മറിച്ച് വിദ്യാര്‍ഥികളെയും, പൊതുസമൂഹത്തെയും കൊള്ളയടിക്കാന്‍ ഉതകുന്ന തീരുമാനം കൂടിയാണ്. സര്‍വകലാശാലകളെ കച്ചവടസ്ഥാപനങ്ങള്‍ ആക്കി മാറ്റുന്നു എന്നതാണ് ഇരുട്ടടി കൂടിയാക്കുന്ന ഈ ഉത്തര വിന്റെ പിന്നിലുള്ളതെന്നും എം കെ അലി വ്യക്തമാക്കി.
പെന്‍ഷന്‍ഫണ്ട് കണ്ടെത്തുന്നതിന് വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ അതായത് ഫണ്ട് സ്വരൂപിക്കുന്നതിന് നിശ്ചിതശതമാനം വിദ്യാര്‍ഥികളെ പരാജയപ്പെടുത്തുക, നിശ്ചിതശതമാനം കുട്ടികളുടെ മാര്‍ക്ക് കളില്‍ കുറവ് വരുത്തുക, വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവ് വരുത്തുക, തുടങ്ങിയ നടപടികളിലൂടെഫണ്ട് ശേഖരിക്കലാണ് .ലക്ഷ്യമിടുന്ന് . ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികള്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും, സ്‌ക്രൂട്ടിനി, റീവാലുവേഷന്‍, സര്‍ട്ടിഫിക്കറ്റുകള്‍ പിഴവുകള്‍ തിരുത്തി വാങ്ങല്‍ തുടങ്ങിയവയ്ക്ക് നിര്‍ബന്ധിതരാകുന്നു,
കൂടാതെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനും മറ്റിതര ആവശ്യങ്ങള്‍ക്കുമായി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയ്ക്കും കനത്ത ഫീസ് നല്‍കേണ്ടി വരിക. മാത്രമല്ല, കുട്ടികളുടെ പഠന നിലവാരത്തിന് പിന്നോട്ടടിക്കും ഇത്തരം നടപടികള്‍ കാരണമായിത്തീരുമെന്നും എന്‍ കെ അലി വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസം ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയമാണ് ഈ തീരുമാനം.വിദ്യാര്‍ഥികളെയും ഒപ്പം പൊതുസമൂഹത്തെയും കൊള്ളയടിക്കുന്ന തിന് സര്‍വ്വകലാശാലകളെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റുന്ന ഈ ഉത്തരവ് പുന :പരിശോധനക്ക് വിധേയമാക്കി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.