മെക്ക: ഡോ.പി നസീര്‍ സംസ്ഥാന പ്രസിഡന്റ് ; എന്‍ കെ അലി ജനറല്‍ സെക്രട്ടറി
പ്രഫ. ഇ അബ്ദുല്‍ റഷീദിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.മെക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന 32ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സിലാണ് ഐകകണ്‌ഠേന തിരഞ്ഞെടുത്തത്
കൊച്ചി: മുസ്‌ലിം എംപ്‌ളോയീസ് കല്‍ച്ചറല്‍ അസ്സോസിയേഷന്‍ (മെക്ക) സംസ്ഥാന പ്രസിഡന്റായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറും ന്യൂനപക്ഷ കാര്യവിദഗ്ദനുമായ ഡോ. പി.നസീറിനെ തിരഞ്ഞെടുത്തു.കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായിയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന എന്‍ കെ അലിയെ വീണ്ടും ജനറല്‍ സെകട്ടറിയായും തിരഞ്ഞെടുത്തു.പ്രഫ. ഇ അബ്ദുല്‍ റഷീദിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.മെക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന 32ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സിലാണ് ഐകകണ്‌ഠേന തിരഞ്ഞെടുത്തത്.
ഇപ്പോള്‍ കേരള സര്‍വ്വകലാശാല ഗവേഷണ ഗൈഡും തിരുവനന്തപുരം മന്നാനിയ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പലുമാണ് ഡോ.പി നസീര്‍. സി ബി കുഞ്ഞുമുഹമ്മദ് തൃശൂര്‍ (ഖജാന്‍ജി), ഓര്‍ഗനൈസിംഗ് സെക്രട്ടറി എം എ ലത്തീഫ്, ഹെഡ് ക്വാര്‍ട്ടേര്‍സ് സെക്രട്ടറി എം അഖ് നിസ് ,ടി എസ് അസീസ് (ഇടുക്കി) വര്‍ക്കിങ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്് മാരായിസി എച്ച് ഹംസ മാസ്റ്റര്‍, മലപ്പുറം, എ എസ് എ റസാഖ് എറണാകുളം ,എന്‍ സി ഫാറൂഖ് എഞ്ചിനീയര്‍ (പാലക്കാട് ), കെ മഹ് മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന(കൊല്ലം)എന്നിവരെയും സെകട്ടറിമാരായി കെ എം അബ്ദുല്‍ കരീം (എറണാകുളം), സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍ (മലപ്പുറം) നസീബുള്ള മാസ്റ്റര്‍ തൃശൂര്‍,എം ആരിഫ് ഖാന്‍ (തിരുവനന്തപുരം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍.മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സെയ്ദു മുഹമ്മദ് റിട്ടേണിംഗ് ആഫീസര്‍ ആയിരുന്നു.