മെഡിക്കല്‍ പ്രവേശനം: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും
രണ്ടാംഘട്ട എന്‍ജിനീയറിങ് അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷനും ഇന്ന് തുടക്കമാവും. ചില സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് നിര്‍ണയിക്കാതെ എംബിബിഎസ്/ ബിഡിഎസ് പ്രവേശനം നടത്തില്ലെന്ന പിടിവാശി തുടരുന്നുണ്ട്. ഇവരുമായി മൂന്നിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും.
സ്വാശ്രയ ഫീസ് നിര്‍ണയ, മേല്‍നോട്ടസമിതി നിയമഭേദഗതി ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളുടെ ഭാഗമായുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് തുടങ്ങും. രണ്ടാംഘട്ട എന്‍ജിനീയറിങ് അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷനും ഇന്ന് തുടക്കമാവും. ചില സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് നിര്‍ണയിക്കാതെ എംബിബിഎസ്/ ബിഡിഎസ് പ്രവേശനം നടത്തില്ലെന്ന പിടിവാശി തുടരുന്നുണ്ട്. ഇവരുമായി മൂന്നിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. അതിനിടെയാണ് പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം, പ്രവേശന മേല്‍നോട്ട സമിതിയുടെയും ഫീസ് നിര്‍ണയ സമിതിയുടെയും അംഗസംഖ്യ പകുതിയായി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി ഉത്തരവ് വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങി. ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ഉത്തരവറിങ്ങിയത്. പ്രവേശന മേല്‍നോട്ട സമിതി, ഫീസ് നിയന്ത്രണ സമിതി അംഗസംഖ്യ കുറച്ചുകൊണ്ടുള്ള നിയമഭേദഗതി ഉത്തരവിറങ്ങിയതിന് പിന്നാലെ ഇരുസമിതികളും പുനസ്സംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കേണ്ടതുണ്ട്. മേല്‍നോട്ടസമിതി അംഗങ്ങള്‍ അഞ്ചും ഫീസ് നിയന്ത്രണസമിതി അംഗസംഖ്യ ആറുമായിരിക്കും. ഇരുസമിതികളുടെയും അധ്യഷനായി ജസ്റ്റിസ് രാജേന്ദ്രബാബു തുടര്‍ന്നേക്കും.
ഫീസ് നിര്‍ണയ സമിതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി വേണം. എന്നാല്‍, നിലവില്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധിയെ കിട്ടാന്‍ വൈകും. ഈ സ്ഥാനം ഒഴിച്ചിട്ട് പുനസ്സംഘടന നടത്തിയേക്കും. മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധിയുടെ നിയമനം വൈകിയാല്‍ പോലും മറ്റ് അംഗങ്ങള്‍ ചേര്‍ന്നു ഫീസ് നിശ്ചയിക്കുന്നതിനു തടസ്സമുണ്ടാവില്ല. അതിനിടെ, എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് എന്‍ആര്‍ഐ ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ക്ക് അപാകതകള്‍ പരിഹരിക്കുനനതിനുള്ള സമയപരിധി ജൂലൈ ഒന്നുവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലെ സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരികക്ഷമത കുറഞ്ഞവര്‍ക്കുള്ള സംവരണം എന്നിവയ്ക്കുള്ള കാറ്റഗറി ലിസ്റ്റ് എന്‍ട്രന്‍സ് കമ്മീഷണര്‍ വെള്ളിയാഴ്ച രാത്രി പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് www.cee.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ റാങ്ക് തയ്യാറാക്കുന്നതിന് നീറ്റ് യുജി ഫലം കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചവരുടെ മെഡിക്കല്‍, ആയുര്‍വേദ റാങ്ക് വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, നീറ്റ് സ്‌കോര്‍ കൃത്യസമയത്ത് സമര്‍പ്പിച്ച രണ്ട് വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഇവരെക്കൂടി ഉള്‍പ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ് കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.